തലശേരി:സംസ്ഥാന സബ് ജൂനിയർ ബോയ്‌സ് ഹോക്കി ചാമ്പ്യൻഷിപ്പ് വി ആർ കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങി. ആദ്യ മത്സരത്തിൽ എറണാകുളത്തെ ഒരുഗോളിന് പരാജയപ്പെടുത്തി വയനാട് വിജയിച്ചു. മറ്റു മത്സരങ്ങളിൽ കോഴിക്കോടിനെ
പരാജയപ്പെടുത്തി മലപ്പുറവും ഇടുക്കിയെ തോൽപ്പിച്ച് സായി കൊല്ലവും പത്തനം തിട്ടയെ തോൽപിച്ച് ആലപ്പുഴയും കാസർ കോടിനെ പരാജയപ്പെടുത്തി കണ്ണൂരും വിജയിച്ചു.
തിരുവനന്തപുരവും തൃശ്ശൂരും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ചയാണ് ഫൈനൽ മത്സരം ഹോക്കി ഇന്ത്യ നിർവാഹക സമിതി അംഗം വി സുനിൽകുമാർ ഉദ്ഘാടനംചെയ്തു. കെ ശ്രീധരൻ അധ്യക്ഷനായി. കെ വി ഗോകുൽദാസ്, കെ നിയാസ്, റോയ് റോബർട്ട്, ഡോ. എം കെ മധുസൂദനൻ, കെ ജെ ജോൺസൺ എന്നിവർ സംസാരിച്ചു.