Zygo-Ad

ചൂട് കാരണം പശുക്കൾ മരണപ്പെട്ടാൽ അറിയിക്കണം: മൃഗ സംരക്ഷണ വകുപ്പ്

കണ്ണൂർ: അതിരൂക്ഷമായ ചൂടിൽ കന്നുകാലികളോ പക്ഷികളോ മരണപ്പെട്ടാൽ വെറ്ററിനറി ഡോക്‌ടർ പോസ്‌റ്റ്‌മോർട്ടം നടത്തിയ ശേഷം മാത്രമേ മറവ് ചെയ്യാവൂ എന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശം.
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വേണം.

ജില്ലയിൽ ഇതുവരെ അഞ്ച് പശുക്കളാണ് ചൂട് കാരണം കുഴഞ്ഞ് വീണ് മരിച്ചത്. മയ്യിൽ, ചെങ്ങളായി, ചെറുകുന്ന്, കൂട്ടുപുഴ, കണ്ണപുരം എന്നിവിടങ്ങളിലാണ് പശുക്കൾ ചത്തതെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

Previous Post Next Post