Zygo-Ad

ഒരുരൂപക്ക് ഷൂ , ജനം തടിച്ചുകൂടി, പിന്നെ ​ഗതാ​ഗതക്കുരുക്കും ഒടുവിൽ പോലീസ് കേസും


 കണ്ണൂർ :തായെത്തെരു റോഡിലെ സ്വകാര്യസ്ഥാപനത്തിൽ ഒരുരൂപ നോട്ടുമായെത്തിയാൽ ഷൂ ലഭിക്കുമെന്ന പരസ്യം കണ്ട് ആളുകൾ തടിച്ചുകൂടി ​ഗതാ​ഗതം സ്തംഭിച്ചു. തായെത്തെരുറാേഡിൽ പുതുതായി പ്രവർത്തനം തുടങ്ങിയ കടയുടെ പരസ്യം സോഷ്യൽ മീഡിയ വഴി കണ്ടാണ് കൗമാരക്കാരും യുവാക്കളും ഞായർ രാവിലെ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. ഒരുരൂപ നോട്ടുമായി എത്തിയാൽ ഷൂ വാങ്ങാമെന്ന് നേരത്തെ വ്ളോ​ഗർമാർ വഴി സോഷ്യൽ മിഡിയയിൽ പരസ്യം നൽകിയിരുന്നു. പകൽ 12 മുതൽ മൂന്നുവരെയാണ് സ്ഥാപനം ഈ ഓഫർ നൽകിയിരുന്നത്. എന്നാൽ രാവിലെ പത്തിനു തന്നെ കടയ്ക്ക് സമീപം തായെത്തെരു റോഡിൽ ആളുകൾ തടിച്ചുകൂടി. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ തിരക്ക്‌ നിയന്ത്രിക്കാൻ സാധിക്കാതെയായി. ​ഗതാ​ഗതക്കുരുക്കും അനുഭവപ്പെട്ടു. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ആളുകളെ നിയന്ത്രിച്ചു. വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും മാർ​ഗതടസം സൃഷ്ടിച്ചതിന് കടയുടമകൾക്കെതിരെ പൊലീസ് കേസെടുത്തു.

Previous Post Next Post