Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി.

കണ്ണൂർ: കൊട്ടിയൂർ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു ഓരോ വകുപ്പുകളെയും ഏൽപിച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശിച്ചു.

കൊട്ടിയൂർ ഉത്സവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്സവുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെയും പാർക്കിങ്ങിൻ്റെയും വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ മെയ് 10 ന് യോഗം കൂടുന്നതിനും തീരുമാനിച്ചു.

ഉത്സവുമായ ബന്ധപ്പെട്ട ഭക്തരുടെയും വാഹനങ്ങളുടെയും സുഗമമായ നീക്കത്തിന് പരിചയ സമ്പന്നരായ പോലീസ്കാരെ നിയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പോലീസ് യോഗത്തിൽ അറിയിച്ചു.

തടസമില്ലാതെ വൈദ്യുതി , ജല വിതരണം ഉറപ്പാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കെ എസ് ഇ ബി യും വാട്ടർ അതോറിറ്റിയും യോഗത്തിൽ അറിയിച്ചു.

കെ എസ് ആർ ടി സി 25 ബസുകൾ കൊട്ടിയൂരിലേക്ക് സ്പെഷ്യൽ സർവ്വീസിനായി വിവിധ ഡിപ്പോകളിൽ നിന്നും കൊണ്ടുവരുമെന്ന് യോഗത്തിൽ അറിയിച്ചു.

കൂടാതെ തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ , മാനന്തവാടി , താമരശ്ശേരി , വടകര, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും യാത്രകാരുടെ ആവിശ്യത്തിനനുസരിച്ച് കൊട്ടിയൂരിലേക്ക് സർവീസ് നടത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.

ഭക്ഷണത്തിൻ്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ മൊബൈൽ ലാബിൻ്റെ സേവനവും ഉത്സവത്തിൻ്റെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്.

യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, കണ്ണൂർ ഡി എഫ് ഒ എസ് വൈശാഖ്, എ ഡി എം കെ നവീൻ ബാബു ,കൊട്ടിയൂർ ദേവസ്വം പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post