Zygo-Ad

കണ്ണൂരില്‍നിന്നുളള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം നാളെ പുറപ്പെടും

കണ്ണൂർ: നാളെ പുലർച്ചെ 5.55നാണ് കണ്ണൂരില്‍ നിന്നുളള ആദ്യ വിമാനം യാത്ര പുറപ്പെടുക. ഹാജിമാരുമായുളള സൗദി എയർലൈൻസ് വിമാനം രാവിലെ 8.50 ന് ജിദ്ദയിലെത്തും. ജൂണ്‍ മൂന്നിന് രണ്ട് വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നുണ്ടാവുക. ജൂണ്‍ 10 വരെ ആകെ ഒമ്പത് വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും ഹജ്ജ് യാത്രക്കായി തയ്യാറാക്കിയിട്ടുളളത്. 3164 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജ് യാത്രക്ക് പോകുന്നത്. ഇതില്‍ 1265 പുരുഷന്മാരും 1899 പേർ സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാരും ഇത്തവണ കണ്ണൂർ വഴി ഹജ്ജിന് പോകുന്നുണ്ട്.

എഴുനൂറോളം ഹാജിമാർക്ക് താമസിക്കാനുളള വിപുലമായ സൗകര്യങ്ങള്‍ ഇത്തവണ കണ്ണൂർ എയർപോർട്ടില്‍ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ എമ്ബാർക്കേഷൻ പോയിന്റില്‍ സ്ഥിരമായ ഹജ്ജ് ഹൗസ് സംവിധാനം ഒരുക്കുന്നതും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. 18 വകുപ്പുകളുടെ ഏകോപിച്ചുളള സംവിധാനങ്ങള്‍ ക്യാമ്ബില്‍ ഒരുക്കിയിട്ടുണ്ട്. ജനകീയ സ്വാഗതസംഘത്തിന്റെ 11 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലുളള വിപുലമായ സേവനങ്ങളും ക്യാമ്പിലുണ്ട്. കണ്ണൂരിലേക്കുളള ഹാജിമാരുടെ മടക്കയാത്ര മദീനയില്‍നിന്നാണ്. ജൂലൈ 10ന് ഉച്ചക്ക് ആദ്യ മടക്കയാത്രാ വിമാനം കണ്ണൂരിലെത്തും.

Previous Post Next Post