കണ്ണൂർ : നാളെ നടക്കുന്ന ഇളനീരാട്ടത്തിനായി ഇളനീർ കവുമായി കൊട്ടിയൂരിൽ എത്തിച്ചേർന്ന വ്രതക്കാർക്ക് മുഴുവൻ പ്രത്യേക സദ്യയൊരുക്കി കൊട്ടിയൂർ ദേവസ്വവും പെരുമാൾ സംഘവും. വിവിധ ജില്ലകളിൽ നിന്നും എത്തിയ രണ്ടായിരത്തോളം വ്രതകർക്കാണ് സദ്യ നൽകിയത്. അക്കരെ സന്നിധാനത്തെ പാരമ്പര്യേതര കയ്യാലയിലാണ് വിഭവ സമൃദ്ധമായ സദ്യയൊരുക്കിയത്. ഉച്ചക്ക് 12 മണിയോടെയാരംഭിച്ച സദ്യ 4 മണിയോടെയാണ് അവസാനിച്ചത്. കൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപകൻ കെ. കുഞ്ഞിരാമൻ, ട്രസ്റ്റിമാരായ എൻ. പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എം. പ്രേംകുമാർ, പി.ആർ. ലാലു, ഇ. ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.