Zygo-Ad

നൂഞ്ഞേരി മർകസുൽ ഹുദാ പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനവും.

കണ്ണൂർ:നൂഞ്ഞേരി മർകസുൽ ഹുദാ പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനവും ആർ ഉസ്‌താദ് ഇരുപത്തിമൂന്നാം ആണ്ട് നേർച്ചയും ഇന്ന് മുതൽ നൂഞ്ഞേരിയിൽ ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന സിയാറക്ക് പി കെ അബ്ദുൽ റഹ്മാൻ സഅദി, അബ്‌ദുല്ല സഖാഫി മഞ്ചേരി നേതൃത്വം വഹിക്കും. 3: 30 ന് സ്വാഗതസംഘം ചെയർമാൻ ബഷീർ അർഷദി ആറളം പതാക ഉയർത്തും. 4 മണിക്ക് നടക്കുന്ന അലുംനി മീറ്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ സയ്യിദ് ജസീൽ അഹ്സനി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് ഖുർആൻ മുഴുവനും മനപ്പാഠമാക്കി പുറത്തിറങ്ങുന്ന വർക്കുള്ള സ്ഥാന വസ്ത്ര വിതരണം മുത്തുക്കോയ തങ്ങൾ മാലോട്ട്, സയ്യിദ് ഷംസുദ്ദീൻ ബാ അലവി തുടങ്ങിയവർ നിർവഹിക്കും. രാത്രി 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം സയ്യിദ് സുഹൈൽ അ സ്സഖാഫിന്റെ അധ്യക്ഷതയിൽ പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ സനദ് ദാനവും പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അസീസ് ഹാജി കടവത്തൂർ, ഹസൈനാർ ഹാജി മുണ്ടേരി, മുഹിയുദ്ധീൻ ഹാജി പാലത്തുംകര, അബ്‌ദുൽ ഖാദർ ഹാജി കൊടിപ്പോയിൽ, ഇ വി അബ്‌ദുൽ ഖാദർ ഹാജി തുടങ്ങിയവർ അനുമോദിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന മുൽതഖൽ ഉലമാ അബ്‌ദുസമദ് ബാഖവി വേശാലയുടെ അധ്യക്ഷതയിൽ അബ്ദുല്ലക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. പി കെ ഉമർ മുസ്ലിയാർ വാരം വിഷയാവതരണം നടത്തും. വൈകുന്നേരം 4 :30ന് നടക്കുന്ന ശിഷ്യ സംഗമം അബ്‌ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ വി.സി മുസ്ത‌ഫ മുസ്ലിയാർ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി കുമ്മോളി അനുസ്‌മരണ പ്രഭാഷണം നടത്തും. 7 മണിക്ക് നടക്കുന്ന ഖത് മു ൽ ഖുർആനിന് എം എം സഅദി (പാലത്തുംകര തങ്ങൾ) നേതൃത്വം വഹിക്കും. രാത്രി 8 മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനത്തിനു സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ (മുത്തന്നൂർ തങ്ങൾ) നേതൃത്വം വഹിക്കും. രാത്രി 10 മണിക്ക് അന്നദാനം നടക്കും. ഞായറാഴ്ച‌ രാത്രി 7 മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം, ഹനീഫ ഹാജി വളപട്ടണം നേതൃത്വം വഹിക്കും.

Previous Post Next Post