കണ്ണൂർ : ധർമ്മടം പാലയാട് ചിറക്കുനി സ്കൂൾ റോഡിലുള്ള വീട്ടിൽ കയറി മോഷണം നടത്തിയ രണ്ട് പേരെ ധർമ്മടം പോലീസ് പിടികൂടി.
മണി എൻ.കെ, നങ്ക്യാറത്ത് കുനിയിൽ ഹൗസ്, മുട്ടങ്കൽ, സതീഷ് കുമാർ, തൊടുക്കാട്, തിരുവള്ളുർ, ചെന്നൈ എന്നിവരാണ് പിടിയിലായത്.
വീടിന്റെ പുറക് വശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു പണവും ആഭരണവും.
ഈ മാസം 16 ന് പുലർച്ചയോടെയായിരുന്നു മോഷണം നടന്നത്.
തുടർന്ന് ധർമ്മടം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങളും മറ്റും പോലീസ് ശേഖരിക്കുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.