കണ്ണൂർ : അത്താഴക്കുന്ന് റഹ്മാനിയ പള്ളി – കല്ല് കെട്ട് ചിററോഡിൽ ഏറ്റു കാരൻ മുക്കിന്ന് സമീപം രാത്രി 8.15-ഓടെ തീപ്പിടിത്തമുണ്ടായത്.വിദേശത്തുള്ള സാദിരി ഹാജിയുടെ പൂട്ടിയിട്ട വീട്ടിലാണ് തീ ആളിപ്പടർന്നത്.
വീടീന്റെ സെൻട്രൽ ഹാളിലെ ഫർണിച്ചർ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു. തീ പടരുന്നതിനു മുൻപ് അണയ്ക്കാനായതിനാലാണ് വൻ നഷ്ടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സംശയം. വീടിനകത്തുനിന്ന് പുക ഉയരുന്നത് കണ്ട സമീപവാസികൾ വീട്ടുടമയുടെ ബന്ധുവിനെയും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.