Zygo-Ad

മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്.

മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎ, സിഎംഎ കോഴ്സുകൾ പഠിക്കാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പഠനമൊരുക്കുവാൻ ‘നല്ല നാളേക്ക് ഞങ്ങൾ നിങ്ങളോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി നടപ്പിലാക്കുന്ന 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഈ വർഷം പ്ലസ് ടു, ഡിഗ്രി പഠിക്കുന്നവർക്കും മുൻ വർഷങ്ങളിൽ കോഴ്സ് കഴിഞ്ഞവർക്കും സ്കോളർഷിപ്പ് എക്സാമിന് അപേക്ഷിക്കാം. ഉയർന്ന മാർക്കും കഴിവുമുള്ള വിദ്യാർത്ഥികൾ വലിയ തൊഴിൽ സാധ്യതയുള്ള ഇത്തരം കോഴ്സുകൾ പഠിക്കാൻ ആവശ്യമായ പണമില്ലാത്തതിന്റെ പേരിൽ പ്രയാസം നേരിടുന്നത് മനസ്സിലാക്കിയാണ് ഈ മേഖലയിലെ സേവന സന്നദ്ധരായ വിദഗ്ധരുമായി സഹകരിച്ച് ഇങ്ങനെയൊരു പദ്ധതി കഴിഞ്ഞവർഷം മുതൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.

ഈ വർഷവും സ്കോളർഷിപ്പ് പ്രോഗ്രാം നടപ്പിലാക്കുന്നതുമെന്നും യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ജിതിൻ പികെ പറഞ്ഞു. മെയ് 27 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഫോൺ: 7907893192, 9964285300

Previous Post Next Post