കണ്ണൂർ : സന്ദർശന വിസയിൽ വരുന്നവർ നിയമം ലംഘിച്ചാൽ ട്രാവൽ ഏജൻസികൾക്കെതിരെയും പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പ്രവർത്തനം തുടരുന്നതിൽ വെല്ലുവിളിയാകുമെന്നും ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.വിസ കാലയളവ് കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക, കാണാതാവുക തുടങ്ങിയവ സംഭവങ്ങളിലാണ് ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾക്ക് പിഴ ശിക്ഷ നേരിടേണ്ടിവരുക. വിസക്ക് ഗ്രേസ് പിരിഡ് ഉണ്ടെന്ന തെറ്റിദ്ധാരണയാണ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ തങ്ങുന്നതിനുള്ള പ്രധാന കാരണം.