Zygo-Ad

കണ്ണൂർ ആർട്ട് ഫെസ്റ്റ് -24; മെയ് 1 മുതൽ 7 വരെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ

കണ്ണൂർ:കണ്ണൂർ ആർട്ട് ഫൌണ്ടേഷൻ ആദ്യമായി സംഘടിപ്പിക്കുന്ന കണ്ണൂർ ആർട്ട് ഫെസ്‌റ്റ് 2024 സംഘ ചിത്ര ശില്പ പ്രദർശനം മെയ് 1 മുതൽ 7 വരെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സജ്ജീകരിച്ച കമ്മ്യൂൺ ദി ആർട്ട് ഹബിൽ വച്ച് നടക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു.

ദേശീയ, സംസ്ഥ‌ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്‌തരായ ചിത്രകാരർ ഉൾപ്പെടെ 23 കലാകാരർ ആണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

മെയ് 1 നു രാവിലെ 11 മണിക്ക് കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ മ്യൂസിയം, പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രദർശനം ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി വൈസ് ചെയർപേഴ്സൺ എബി എൻ ജോസഫ്, പുകസ സംസ്‌ഥാന സെക്രട്ടറി എം കെ മനോഹരൻ, പ്രശസ്ത കലാ വിമർശകനും എഴുത്തുകാരനുമായ പി സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

7 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൻ്റെ ഭാഗമായി ചിത്രരചന/ പെയിന്റിങ് ശില്പ‌പനിർമാണം, കാർട്ടൂൺ/കാരിക്കേച്ചർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡെമോൺസ്ട്രേഷൻ ക്ലാസുകൾ, കലയുമായി ബന്ധപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ എന്നിവയും നടക്കും.

വ്യത്യസ്‌ത മാധ്യമങ്ങളിൽ രചിച്ച എൺപതോളം ചിത്രങ്ങളും 6 ശില്പങ്ങളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അക്ബർ എം എ, ബിനുരാജ് കലാപീഠം, ആർ കെ ചന്ദ്രബാബു, ധനരാജ് കീഴറ, കെ ആർ കുമാരൻ, ടി കലാധരൻ, ലതാദേവി എൻ ബി, എം ദാമോദരൻ, മധു മുള്ളൂൽ, മനോജ് നാരായണൻ, നവനീത് രാജ്, ഓ സുന്ദർ, പ്രേം പി ലക്ഷ്‌മൺ, രാജീവൻ പാറയിൽ, സാജു തുരുത്തിൽ, സലീഷ് ചെറുപുഴ, ശ്രീജ പള്ളം, പി ജി ശ്രീനിവാസൻ, രഞ്ജിത് ലാൽ, സണ്ണി പോൾ, സുനിലാൽ ടി ആർ, ഉണ്ണികൃഷ്‌ണൻ ടി ടി, വർഗീസ് കളത്തിൽ തുടങ്ങിയവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

വാർത്താ സമ്മേളനത്തിൽ വർഗീസ് കളത്തിൽ, സലീഷ് ചെറുപുഴ, മഹേഷ് ഒറ്റച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post