Zygo-Ad

ടി വി അനന്തൻ സ്മാരക പുരസ്കാരം അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ: പ്രമുഖ സ്വാതന്ത്ര സമര സേനാനിയും സർവ്വോദയ മണ്ഡലം നേതാവുമായിരുന്ന ടി വി അനന്തൻ്റെ മുപ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ഗാന്ധി യുവമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ ടി വി അനന്തൻ സ്മാരക പുരസ്കാരം നൽകുന്നു.
ഭൂദാന പ്രവർത്തകർ, ഭൂദാന ഗ്രാമത്തിൽ താമസിക്കുന്നവർ, ആദിവാസി , പട്ടിക ജാതി – പട്ടിക വർഗ്ഗ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അവരുടെ ബയോഡാറ്റ 75 9 3 8 8 7 1 5 1 എന്ന വാട്സ്ആപ് നമ്പറിലേക്ക് മെയ് 3 മുമ്പായി അയക്കണം.

Previous Post Next Post