Zygo-Ad

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി.

കണ്ണൂർ :2024 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീർഘിപ്പിച്ചു. മെയ് മാസത്തെ റേഷൻ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മെയ് 4 (ശനി), 5 (ഞായർ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു..

Previous Post Next Post