കണ്ണൂർ : വിഷു ബംമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. നാളെ ഉച്ചയോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന് അധികൃതര്‍ പറഞ്ഞു. 300 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബംമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ടിക്കറ്റ് വില. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.