Zygo-Ad

*മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ്‌ നെറ്റ്വർക്കിന്റെ പുതുവാത്സരാശംസകൾ*❤️🌹

ഹാപ്പി ന്യൂ ഇയർ; പുതുവർഷത്തെ വരവേറ്റ് നാട്; കൊച്ചിയിൽ ആവേശം
പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിർപ്പിലാണ്. രാജ്യത്തെ വിവിധയിടങ്ങളിൽ ആവേശത്തിലാണ് ആഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നായ ഫോർട്ട് കൊച്ചിയിലെ ആഘോഷത്തിൽ പരേഡ് ഗ്രൗണ്ടിലെ ​പപ്പാഞ്ഞിയെ കത്തിച്ച് 2024ന് തുടക്കം കുറിച്ചു. കോട്ടയം വടവാതൂരിലും പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. കൂടാതെ വിവിധയിടങ്ങളിൽ പുതുവത്സരാഘോഷം ആവേശത്തിലേക്ക് കടന്നു.

കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങൾ ഏർ‌പ്പെടുത്തിയിരുന്നു. രാജ്യത്തെമ്പെടും ആഘോഷപരിപാടികൾ ആവേശത്തിലാണ്. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷ കർശനമാക്കിയിരുന്നു.

തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.

Previous Post Next Post