ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി.
ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ ജില്ലകൾ. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കന്യാകുമാരി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ പത്ത് ജില്ലകൾക്ക് ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു.
ശക്തമായ മഴയെ തുടർന്ന് വന്ദേഭാരത് അടക്കം പല ട്രെയിനുകളാണ് റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ ചെന്നൈ – കൊല്ലം ട്രെയിനുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ചെന്നൈയിലേക്കുള്ള രണ്ട് സർവീസുകളും ബെംഗളൂരു, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസും റദ്ദാക്കി.
#tag:
General