പോയ കാലത്തെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് വിജയകരമായ രണ്ട് വർഷം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. പിണറായിയിലെ ഒറ്റ മുറി ഓഫിസിൽ നിന്നും അതിരില്ലാത്ത ആകാശത്തിന്റെ നീലിമയിലേക്ക് യാത്ര തുടങ്ങിയിട്ട് രണ്ട് കൊല്ലങ്ങൾ പിന്നിടുമ്പോൾ കൊച്ചിയിലേക്ക് കൂടെ പ്രവർത്തനം വ്യാപിച്ചത് ഇരട്ടി സന്തോഷവും അഭിമാനവും നൽകുന്നു. മുന്നൂറിലേറെ യാത്രകളും പതിനായിരത്തിലേറെ യാത്രികരുമായി ‘സവാരി’ യുടെ യാത്ര തുടരുമ്പോൾ കൂടെ ചേർത്തു പിടിക്കാനായത് പതിനഞ്ചോളം കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത കൂടിയാണ് .
12 വിദേശ രാജ്യങ്ങൾ, ഒപ്പം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സന്ദർശിക്കുവാനുള്ള സൗകര്യം ഒരുക്കികൊടുക്കുന്ന സേവന ദാതാക്കൾ എന്ന നിലയിലേക്ക് മാറാൻ ചുരുങ്ങിയ കാലം കൊണ്ട് സവാരിക്ക് കഴിഞ്ഞിട്ടുണ്ട്. ചെറിയ സ്വപ്നങ്ങൾ മാത്രം കണ്ടുതുടങ്ങിയ സവാരിയെ കണ്ണൂരിൽ നിന്ന് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിലേക്ക് എത്തിച്ചതിന് പിറകിൽ ഞങ്ങളുടെ സഹയാത്രികരുടെ പങ്ക് ചെറുതല്ല.
കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് യാത്രയ്ക്കപ്പുറം ഓരോ യാത്രക്കാരും സ്നേഹം കൊണ്ടൊരു കുടുംബമാവുകായിരുന്നു. അതു തന്നെയാണ് വന്നവഴിയിലെ കരുത്തും
ആത്മാർത്ഥമായി ഇടപെടുന്ന, ഇടപഴകുന്ന ടൂർ മാനേജർമാരുടെ സംഭാവനയും വിലമതിക്കാനാവാത്തതാണ്.
2021 നവംബർ 30ന് പ്രിയപ്പെട്ട ജയരാജേട്ടൻ തുടക്കം കുറിച്ച പിണറായിയിലെ സവാരിയിൽ നിന്ന്, കൊച്ചിയിൽ വിമാനത്താവളത്തിനടുത്തായി മേൽവിലാസമുള്ള സ്ഥാപനമായി മാറിയ ഈ നവംബർ 30നും ജയരാജേട്ടൻ ഞങ്ങളുടെ കൂടെ വീണ്ടുമുണ്ടായി എന്നതും സന്തോഷം ഇരട്ടിയാക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളും പ്രയാസങ്ങളും ഉണ്ടാവുമ്പോഴും തോളോട് തോൾ ചേർന്നു നിന്ന സൗഹൃദം അതിനെയെല്ലാം നിഷ്പ്രഭമാക്കി.
വലിയൊരു സ്വപ്നത്തിലേക്കുള്ള ചെറിയ ദൂരം മാത്രമാണിത്.ഇനിയും കാതങ്ങൾ മുന്നോട്ടു പോവുകയെന്നതാണ് ലക്ഷ്യം.
ഇനിയുമേറെ മുഖങ്ങളിൽ യാത്രയുടെ സന്തോഷ പുഞ്ചിരികൾ വിടർത്താൻ സവാരിക്ക് സാധിക്കുക തന്നെ ചെയ്യും എന്ന ആത്മവിശ്വാസമാണ് കൂടെയുള്ളത്. ഈ വിജയ യാത്രയിൽ കൂടെ നിന്ന പ്രിയപ്പെട്ടവർ, സുഹൃത്തുക്കൾ, സഞ്ചാരികൾ തുടങ്ങി സവാരിയുടെ വളർച്ചയിൽ സന്തോഷിക്കുന്ന ഏവർക്കും ഞങ്ങളുടെ നന്ദി, സ്നേഹം. ❤️
കൂടെയുണ്ടാവുമല്ലോ!
Success is not a one man show,
It’s a team work 🤝
ടീം സവാരി
#tag:
General