ദേശീയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ രജിസ്‌ട്രേഷന്‍ ഡിസംബര്‍ നാലു വരെ നീട്ടി. ജെഇഇ ഒന്നാം സെഷന്റെ രജിസ്‌ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.ഡിസംബര്‍ നാലിന് രാത്രി ഒമ്ബതുമണി വരെ രജിസ്റ്റര്‍ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്‌ക്കാന്‍ സൗകര്യമുണ്ട്.
കറക്ഷന്‍ വിന്‍ഡോ ആറാം തീയതി മുതല്‍ എട്ടാം തീയതി വരെ ലഭ്യമാകുമെന്നും ദേശീയ പരീക്ഷാ ഏജന്‍സി വ്യക്തമാക്കി. ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് പരീക്ഷാ തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://jeemain.nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
#tag:
General