Zygo-Ad

സംസ്ഥാനത്തെ റേഷൻകടകവഴി നീല കാർഡിന് 3 കിലോയും വെള്ള കാർഡിന് 6 കിലോയും അധിക അരി.

സംസ്ഥാനത്തെ റേഷൻ കട വഴി നീല കാർഡുകാർക്ക് ഡിസംബറിൽ മൂന്നുകിലോ വീതവും വെള്ളക്കാർഡു
കാർക്ക് ആറുകിലോ വീതവും അധിക അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കിലോയ്ക്ക് 10.90 രൂപയ്ക്കാണ് അരി നൽകുക. സപ്ലൈകോ സംഭരിച്ച നെല്ലിൽ നിന്നുള്ള അരിയാണിത്. പൊതു വിപണിയിൽ 50 രൂപയ്ക്ക് മുകളിൽ ഇതിന് വിലവരും. നീല കാർഡിലെ ഓരോ അംഗത്തിനും രണ്ടുകിലോവീതം അരി നിലവിൽ നൽകുന്നുണ്ട്. ഇതിന് കിലോയ്ക്ക് നാലുരൂപയാണ്. ഇതിനുപുറമേയാണ് മൂന്നു കിലോ. നവംബർ മാസം 74 ലക്ഷത്തിൽ അധികം കാർഡ് ഉടമകളും മുൻഗണന കാർഡു കാരിൽ 96 ശതമാനം ആളുകളും റേഷൻ ഭക്ഷ്യധാന്യം വാങ്ങിയി ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post