അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. നവംബർ 16 മുതൽ വാണിജ്യ സിലിണ്ടറുകളുടെ വില 57.5 രൂപ കുറഞ്ഞു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് വാണിജ്യ സിലിണ്ടർ വില കുറഞ്ഞിട്ടുള്ളത്. ദീപാവലിക്ക് മുമ്പ് ഒരു സിലിണ്ടറിന്റെ വില 101.5 രൂപ ഉയർത്തിയിരുന്നു.