Zygo-Ad

ഹയർ സെക്കണ്ടറി തുല്യതാ അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ:-സംസ്ഥാന സാക്ഷരതാ മിഷന്റെ 2023-24 വർഷത്തെ ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന്റെ ജില്ലയിലെ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കാൻ യോഗ്യരായവരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരിൽ നിന്നും തയ്യാറാക്കുന്ന അധ്യാപക ബാങ്കിൽ ഉൾപ്പെട്ടവരെയായിരിക്കും 2023-24 വർഷത്തെ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ അധ്യാപകരായി നിയമിക്കുക.
ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി എഡും സെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ പി ഒ എന്ന വിലാസത്തിൽ നവംബർ 25നകം അപേക്ഷ സമർപ്പിക്കണം.

Previous Post Next Post