Zygo-Ad

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെങ്കില്‍ പരിശോധിക്കണം; ബിജെപിയുടെത് ഉണ്ടയില്ലാ വെടി; അബിന്‍ വര്‍ക്കി.

ന്യൂഡല്‍ഹി: സംഘടനാ തെരഞ്ഞെടുപ്പ് വളരെ സുതാര്യമായിട്ടാണ് നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. വോട്ടടുപ്പില്‍ ഏഴരക്ഷത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഏതെങ്കിലും തരത്തില്‍ ഈ പ്രക്രിയയെ മോശപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. അതിന്റെ പേരില്‍ സംഘടനയെ ഒന്നാകെ കുറ്റപ്പെടുത്തുന്ന മറ്റ് പാര്‍ട്ടികളുടെ ആരോപണം ശരിയല്ലെന്നും അബിന്‍ പറഞ്ഞു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് വാര്‍ത്തകളിലാണ് കണ്ടത്. അങ്ങനെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഇത്തരമൊരു ആരോപണം ഉണ്ടായിട്ടില്ല. ആര്‍ക്കും പരാതി നല്‍കാന്‍ അവകാശമുണ്ട്. ദേശീയ നേതൃത്വത്തിന് ഇത്തരമൊരു പരാതി ആരെങ്കിലും നല്‍കിയതായി അറിയില്ലെന്നും അബിന്‍ പറഞ്ഞു.
ബിജെപി ഇപ്പോഴും പാലക്കാട്ടെ തോല്‍വിയില്‍ നിന്ന് മുക്തമായിട്ടില്ല. അതാണ് ഷാഫിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അവരുടെത് ഉണ്ടായില്ലാ വെടിയാണ്. പിആര്‍ കമ്പനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചെന്നത്. പിന്നെ ഉയര്‍ന്നുവന്ന ആരോപണം ടെക്‌നോളജി സംബന്ധിച്ചാണ്. ഓപ്പണ്‍ മെമ്പര്‍ഷിപ്പായതുകൊണ്ട് ആര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയെ മോശമാക്കാന്‍ ആരെങ്കിലും ശ്രമം നടത്തിയാല്‍ അത് അന്വേഷിക്കണമെന്നും അബിന്‍ പറഞ്ഞു.

Previous Post Next Post