Zygo-Ad

48 രൂപയ്‌ക്ക് ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ.

ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ. വെറും 48 രൂപ മുടക്കിയാൽ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് ഇത്തവണ ബിഎസ്എൻഎൽ നൽകിയിരിക്കുന്നത്. 10 രൂപ യൂസേജ് വാല്യുവാണ് കോളുകൾ വിളിക്കാനായി ലഭിക്കുന്നത്.
പ്ലാൻ വഴി കോളുകൾക്ക് മിനിറ്റിന് 20 പൈസ എന്ന നിരക്കിലേക്ക് കുറയ്‌ക്കുന്നു. ഈ പ്ലാൻ ഡാറ്റയോ എസ്എംഎസ് ആനുകൂല്യങ്ങളോ ഈ പ്ലാനിൽ ലഭ്യമല്ല.
കോളുകളുടെ നിരക്ക് കുറയ്‌ക്കാനും ടോക്ക്‌ടൈം ലഭിക്കാനുമായി റീചാർജ് ചെയ്യാവുന്ന പ്രീപെയ്ഡ് പ്ലാനാണ് 48 രൂപയുടേത്. ഈ പ്ലാനിന് സ്വതന്ത്രമായ വാലിഡിറ്റിയില്ല എന്നതാണ് പ്ലാനിന്റെ മറ്റൊരു പ്രത്യേകത.

Previous Post Next Post