Zygo-Ad

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; നാളെ ഈ സേവനങ്ങൾ മുടങ്ങും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കളാണോ? ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന മുന്നറിയിപ്പ് നൽകി ബാങ്ക്. എസ്ബിഐയുടെ വെബ്‌സൈറ്റിലാണ് ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കില്ലെന്ന് ബാങ്ക് പറഞ്ഞത്. ഒക്ടോബർ 14 ന് 00.40 മുതൽ പുലർച്ചെ 2:10 വരെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകില്ല.
യോനോ ആപ്പിന്റ പ്രവർത്തനങ്ങളെ കുറിച്ച് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഇന്റർനെറ്റ് ബാങ്കിംഗ് തടസ്സപ്പെടുമെങ്കിലും അടിസ്ഥാന സേവനങ്ങൾക്കായി ഒരാൾക്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കും.

Previous Post Next Post