Zygo-Ad

സാമ്പത്തിക-സർക്കാർ സേവനരംഗത്ത് ഒക്ടോബർ ഒന്നുമുതൽ ആറ് പരിഷ്കാരങ്ങൾ.

ന്യൂഡൽഹി: സാമ്പത്തിക-സർക്കാർ സേവന രംഗത്ത് ഒക്ടോബർ ഒന്നുമുതൽ പരിഷ്കാരങ്ങൾ നിലവിൽ വരും. മ്യൂച്ചൽ ഫണ്ട് ഫോളിയോകളുടെയും ഡിമാറ്റ് ട്രേഡിങ് അക്കൗണ്ടുകളുടെയും നോമിനിയെ ചേർക്കാനുള്ള അവസാന തീയതീ സെപ്റ്റംബർ 30 ആണ്. വിദേശരാജ്യങ്ങളിൽ പുതിയ ടി.സി.എസ് നിയമങ്ങൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന തീയതിയും സെ പ്റ്റംബർ 30 ആണ്. ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ട് നോമിനേഷൻ ഓഹരി വിപണിയിൽ ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകൾക്ക് നോമിനേഷൻ ചേർക്കാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്. ഇതിനുശേഷവും നോമിനേഷൻ ചേർത്തില്ലെങ്കിൽ അക്കൗണ്ടുകൾ മരവിപ്പിക്കും. ഇതുസംബന്ധിച്ച് 2021 ജൂലൈ 23നാണ് ഉത്തരവിറക്കിയത്. 2023 മാർച്ച് 31നകം നോമിനിയെ ചേർക്കണമെന്നായിരുന്നു ഉത്തരവ്. പിന്നീട് ഇത് സെപ്റ്റംബർ വരെ ദീർഘിപ്പിക്കുകയായിരുന്നു. 2000 രൂപ നോട്ട് മാറ്റിവാങ്ങൽ 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിച്ചത്. ഇത് മാറ്റിവാങ്ങാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിരുന്നു. സർക്കാർ ജോലികൾക്ക് ജനനസർട്ടിഫിക്കറ്റ് ആധാറിനും സർക്കാർ ജോലിക്കുമുള്ള ഒറ്റരേഖ ഇനി ജനനസർട്ടിഫിക്ക റ്റാകും. ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ മാറ്റം വരുത്തിയതോടെ ഏഴുലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാട് നടത്തിയാൽ ഒക്ടോബർ ഒന്നു മുതൽ 20 ശതമാനം ടി.സി.എസായി നൽകേണ്ടിവരും. അതേസമയം,പണം ചെലവഴിക്കുന്നത് വിദ്യാഭ്യാസ-ആരോഗ്യ ആവശ്യങ്ങൾക്കാണെങ്കിൽ ഏഴുലക്ഷത്തിന് മുകളിലുള്ള തുകക്ക് അഞ്ച് ശതമാനം ടി.സി.എസ് നൽകിയാൽ മ്യൂച്ചൽ ഫണ്ടുകളുടെ നോമിനി മതിയാകും. നിലവിലുള്ള മ്യുച്ചൽ ഫണ്ട് ഫോളിയോകൾക്ക് നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. രണ്ടുപേർ ഒരുമിച്ചുള്ള ഫണ്ടുകൾക്കും ഇത്തരത്തിൽ നോമിനിയെ ചേർക്കണം. സെപ്റ്റംബർ 30നുശേഷവും നോമിനിയെ ചേർത്തില്ലെങ്കിൽ ഫണ്ടുകൾ മരവിപ്പിക്കും. സേവിങ്സ് അക്കൗണ്ടുകൾക്ക് ആധാർകാർഡ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫിസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ എന്നിവയിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ സെപ്റ്റംബർ 30നകം ആധാർ വിവരങ്ങൾ നൽകണം. ബാങ്കിലോ പോസ്റ്റ്ഓഫിസിലോ എത്തി വിവരങ്ങൾ കൈമാറിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് .

Previous Post Next Post