കണ്ണൂർ പള്ളിക്കുന്നിൽ വിവാഹ സൽക്കാര വീട്ടിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ധാന്യ മിൽ ഉടമ സുമേഷൻ മർദ്ദനമേറ്റ് മരിച്ച കേസിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഒരാളുടെ ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
സുമേഷന്റെ ധാന്യമില്ലിൽ നിന്നും ധാന്യ പൊടിച്ചതിന്റെ പണം നൽകാൻ ബാക്കിയുള്ളത് ചോദ്യ ചെയ്ത വിദ്വേഷത്തിലായിരുന്നു ഏതാനും പേരടങ്ങുന്ന സംഘം സുമേഷനെ മർദ്ദിച്ചത്. ക്രൂരമർദ്ദനമേറ്റ സുമേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
