കണ്ണൂർ കോർപ്പറേഷൻ പ്രദേശത്തെ മാലിന്യനീക്കം കൂടുതൽ വേഗത്തിലാക്കുന്നതിനായി പുതിയ കവേഡ് ടിപ്പർ ലോറി പുറത്തിറക്കി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മേയർ പി. ഇന്ദിര നിർവഹിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപ്പറേഷൻ ഈ പുതിയ വാഹനം വാങ്ങിയത്.
നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജൈവ അജൈവ മാലിന്യങ്ങൾ കാര്യക്ഷമമായി നീക്കം ചെയ്യാൻ വാഹനം സഹായിക്കും. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലിഷ ദീപക്, ശ്രീജ മഠത്തിൽ, റിഷാം താണ, പി. ഷമീമ, റിജിൽ മാക്കുറ്റി, വി.കെ. മുഹമ്മദലി, കോർപ്പറേഷൻ സെക്രട്ടറി രാകേഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
