കണ്ണൂർ: കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിക്ക് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ ഒമ്പത് മുതൽ ഒരു മാസക്കാലത്തേക്ക് ഈ റോഡ് ഭാഗം പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
മരാമത്ത് പ്രവൃത്തികൾ നടക്കുന്നതിനാൽ ആശിർവാദ് ആശുപത്രിയിലേക്കുള്ള അപ്രോച്ചിന് സമീപമുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. ഇതിനെത്തുടർന്ന് നിലവിൽ വൺവേ സംവിധാനത്തിലുള്ള താവക്കര റോഡിൽ, വഴിതിരിച്ചുവിടൽ പോയിന്റ് മുതൽ താവക്കര ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഇരുവശത്തേക്കും വാഹനഗതാഗതം അനുവദിക്കുന്നതാണ്. പ്രദേശത്ത് ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
