കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള, എസ്.എസ്.എൽ.സി. പാസായ വിമുക്തഭടന്മാർക്കാണ് അവസരം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 9-ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2700 069 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
