Zygo-Ad

രാഷ്ട്രപതിയുടെ ഏഴിമല സന്ദർശനം: കണ്ണൂർ ജില്ലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം


കണ്ണൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമി സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ റൂട്ടുകളിൽ നാളെ (നവംബർ 26) ഉച്ച മുതൽ നവംബർ 28 ഉച്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതി കടന്നുപോകാൻ സാധ്യതയുള്ള പ്രധാന പാതകളിലാണ് പോലീസ് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

മട്ടന്നൂർ നഗരം, വായാന്തോട്, ചാലോട്, കൊളോളം, വടുവൻകുളം, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, മയ്യിൽ ടൗൺ, ചെക്യാട്ട് കാവ്, നണിച്ചേരി പാലം എന്നീ റൂട്ടുകളിലാണ് പ്രധാനമായും നിയന്ത്രണം ഉണ്ടാവുക.

ഇതിനുപുറമെ ചാലോട്, കൂടാളി, മുണ്ടയാട്, മേലേചൊവ്വ, താഴെചൊവ്വ, കണ്ണൂർ നഗരപ്രദേശം, പുതിയതെരു, വളപട്ടണം, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, താവം തുടങ്ങിയ ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണമുള്ള സമയങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, യാത്രാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി സമാന്തര പാതകൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.


Previous Post Next Post