Zygo-Ad

പെൺകുട്ടിയെ അഭിനന്ദിച്ച പോസ്റ്റിന് അശ്ലീല കമന്റ്: പയ്യോളി സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ


കണ്ണൂർ: മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി വിമൽ കുമാറിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.

മുഴക്കുന്ന് സ്വദേശിയായ പ്രാദേശിക രാഷ്ട്രീയ നേതാവ് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ഇയാൾ അശ്ലീല പരാമർശം നടത്തിയത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ വിമൽ കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



Previous Post Next Post