കണ്ണൂർ :കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നു. ഇടിയോടും മിന്നലോടും കൂടിയാണ് ശക്തമായ മഴ പെയ്യുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. പ്രധാന റോഡുകളിലൂടെ വെള്ളം ശക്തമായി ഒഴുകുന്ന സ്ഥിതിയാണ്.
പെട്ടെന്നുണ്ടായ കനത്ത മഴയിൽ കാൽനടയാത്രക്കാരും വാഹനയാത്രികരും ദുരിതത്തിലായി. കുടയില്ലാതെ വലഞ്ഞ പലരും തല മറച്ചാണ് യാത്ര തുടരുന്നത്. ശക്തമായ മഴയെ തുടർന്ന് നിരവധി ഇരുചക്ര വാഹനയാത്രികർ റോഡരികുകളിൽ അഭയം തേടി. കുറച്ചുകാലത്തിന് ശേഷമാണ് നഗരത്തിൽ ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്.
