കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപകരമായ പോസ്റ്റിട്ട രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാരംഭ ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രി കുട്ടിയെ എടുത്തിരിക്കുന്ന ചിത്രത്തോടൊപ്പം അധിക്ഷേപകരമായ കുറിപ്പ് പങ്കുവെച്ചതിനാണ് കേസ്. ഷിജു കണ്ണൂർ, ഷാജഹാൻ എന്നീ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. പോസ്റ്റിട്ട ആൾക്കെതിരെയും അതിന് താഴെ കമന്റ് ചെയ്ത പ്രൊഫൈലിനെതിരെയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ ഇത്തരം പോസ്റ്റുകൾ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രകോപനമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും തന്മൂലം ക്രമസമാധാന പ്രശ്നങ്ങളോ ലഹളയോ ഉണ്ടാകാൻ ഇടയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
