കണ്ണൂർ: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ധർമ്മടം ബീച്ച് പാർക്കിൽ വെച്ചാണ് മത്സരം നടക്കുക.
നഴ്സറി കുട്ടികൾ മുതൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വരെയുള്ളവർക്ക് 5 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് സംസ്ഥാന തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9961897503, 9656100971.
