Zygo-Ad

സിപിഎമ്മിൽ വൻ അഴിച്ചുപണി: പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സെക്രട്ടറിയേറ്റിൽ


കോഴിക്കോട്: സിപിഎം സംസ്ഥാന നേതൃത്വത്തിൽ സമഗ്രമായ അഴിച്ചുപണി. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പുതുതായി ഉൾപ്പെടുത്തി. അതേസമയം, നേതാക്കളായ ടി.പി. രാമകൃഷ്ണൻ, ഡോ. ടി.എം. തോമസ് ഐസക് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന സമിതിയിലും നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒൻപത് പുതിയ അംഗങ്ങളെയാണ് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്. ഒ.എസ്. അംബിക, എം. വിജിൻ, ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ് തുടങ്ങിയ യുവനേതാക്കൾ പുതുതായി സംസ്ഥാന സമിതിയിലെത്തി. യുവമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യവും മുൻഗണനയും നൽകിക്കൊണ്ടാണ് പാർട്ടി നേതൃത്വത്തിൽ ഈ അഴിച്ചുപണി നടപ്പിലാക്കിയിരിക്കുന്നത്.

 

Previous Post Next Post