Zygo-Ad

പിലാത്തറ മണ്ടൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു: രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു


പഴയങ്ങാടി: പിലാത്തറയ്ക്ക് സമീപം മണ്ടൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.

റോഡരികിൽ തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന മര ലോറിയിൽ ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. മര ലോറിയുടെ അറ്റകുറ്റപ്പണിക്കായി സ്ഥലത്തെത്തിയ മെക്കാനിക്കും സഹായിയുമാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ചത്.

അപകടത്തെ തുടർന്ന് ടാങ്കർ ലോറി പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് പോലീസും ഫയർഫോഴ്സും ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചു വരുന്നു.

Previous Post Next Post