Zygo-Ad

കണ്ണൂര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ മോഷണം


കണ്ണൂർ: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. കണ്ണൂർ യോഗശാല റോഡിന് സമീപത്തെ രണ്ട് സ്ഥാപനങ്ങളില്‍ കയറിയ മോഷ്ടാക്കള്‍ പണം കവർന്നു.

യോഗശാല റോഡിലെ കെ.പി. സ്വാലിഹിന്റെ ഉടമസ്ഥതയിലുള്ള സ്വാലിഹ് ഹോളിഡേയ്സ് ടൂർസ് ആന്റ് ട്രാവല്‍സിന്റെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 2100 രൂപ കവർന്നു.

തൊട്ടടുത്ത കെ.റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഐ.പി.എച്ച്‌ ബുക്സിലും മോഷണം നടന്നു. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 5000 രൂപ എടുത്താണ് സ്ഥലം വിട്ടത് .ടൗണ്‍ എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

Previous Post Next Post