സംസ്ഥാനത്തെ ഒഇസി, ഒബിസി (എച്ച്) വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഈ മാസം 27ാം തീയതി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് ഈ സ്കോളർഷിപ്പ് അനുവദിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേഷൻ ഉള്ള സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. താല്പര്യമുള്ളവർക്ക് www.egrantz.kerala.gov.in എന്ന ഇ ഗ്രാൻ്റ്സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.
