Zygo-Ad

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ വ്യാപക റെയ്‌ഡ്; പഴകിയ ഭക്ഷ്യവസ്‌തുക്കള്‍ പിടിച്ചെടുത്തു


തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയിഡില്‍ പഴകിയ ഭക്ഷ്യവസ്‌തുക്കള്‍ പിടിച്ചെടുത്തു.

ഇന്നലെ രാവിലെ ആറോടെയാണ്‌ റെയ്ഡ്‌ നടത്തിയത്‌. രാജരാജേശ്വര ക്ഷേത്രത്തിന്‌ സമീപത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും പഴകിയ കുറുമക്കറി, ചപ്പാത്തി, കോളിഫ്‌ളവര്‍, നൂഡില്‍സ്‌ എന്നിവയും കപ്പാലം ജംഗ്‌ഷനിലെ ഹോട്ടല്‍ വസന്ത വിഹാറില്‍ നിന്ന്‌ പഴകിയ പൊറോട്ട മാവും വസന്ത വിഹാറിന്റെ തന്നെ മന്തി മഹലില്‍ നിന്ന്‌ പഴകിയ കുക്ക്‌ഡ് ഷവായി, വേവിച്ച ചിക്കന്‍, മന്തി റൈസ്‌ എന്നിവയും പിടിച്ചെടുത്തു. 

ഹൈവേയിലെ ഈറ്റ്‌ ആന്റ്‌ ഡ്രിങ്ക്‌ റസ്‌റ്റോറന്റില്‍ നിന്ന്‌ പഴകിയ ചപ്പാത്തിയും പിടിച്ചെടുത്തു. 

ഹോട്ടല്‍ പാഥേയം, ചിറവക്കിലെ കെ.എഫ്‌.സി ഔട്ട്‌ലെറ്റ്‌, മന്നയിലെ റോയല്‍ ടീസ്‌റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. സി.സി.എം.രഞ്‌ജിത്ത്‌കുമാര്‍, സീനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ദിലീപ്‌, പബ്ലിക്ക്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പി.രതീഷ്‌, കെ.പി.പ്രീഷ എന്നിവരാണ്‌ റെയിഡിന്‌ നേതൃത്വം നല്‍കിയത്‌.

Previous Post Next Post