Zygo-Ad

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 3 ബാഗുകളിലായി 18 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് ശേഖരം കണ്ടെടുത്തു. സ്റ്റേഷനിലെ രണ്ടും മൂന്നും നമ്പർ പ്ലാറ്റ്ഫോമില്‍ മൂന്ന് ബാഗുകളിലായി സൂക്ഷിച്ച18 കിലോ കഞ്ചാവാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഏകദേശം എട്ടര ലക്ഷം രൂപ വില വരും. ആർപിഎഫ് ഇൻസ്പെക്ടർ ജെയിംസ് വർഗീസ് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ ട്രെയിനില്‍ വ്യാപക പരിശോധന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രതികള്‍ റെയ്ഡ് കഴിയുന്നതുവരെ റെയില്‍വേ പ്ലാറ്റ് ഫോമില്‍ ഇറക്കി വച്ചതാകാം കഞ്ചാവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കഞ്ചാവ് എത്തിച്ച പ്രതികളെ കണ്ടെത്താൻ സിസിടിവി അടയ്ക്കും പരിശോധിച്ചു വരികയാണ്.

 പിടികൂടിയ സംഘത്തില്‍ ആർപിഎഫ് എഎസ്‌ഐമാരായ സഞ്ജു, സജി അഗസ്റ്റിൻ, അബ്ദുള്‍ സത്താർ, എക്സൈസ് സ്ക്വാഡ് അഗംങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു.

Previous Post Next Post