Zygo-Ad

തിരുവനന്തപുരം മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ പ്രത്യേക ട്രെയിൻ സർവീസ് ഇന്ന് മുതൽ

 


കണ്ണൂർ: യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം മംഗളൂരു ജങ്ഷൻ സെക്ടറിൽ ഫെസ്റ്റിവൽ പ്രത്യേക ട്രെയിൻ സർവീസ് ഇന്ന് നടത്തും. തിരുവനന്തപുരം മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ പ്രത്യേക ട്രെയിൻ (06093) ശനിയാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. ട്രെയിൻ രാത്രി 7.45 ന് മംഗളൂരു ജങ്ഷനിലെത്തും. പ്രധാന സ്റ്റേഷനുകളായ കോഴിക്കോട്ട് പകൽ 3.30നും കണ്ണൂരിൽ വൈകിട്ട് 4.35നും കാസർകോട്ട് വൈകിട്ട് 5.45നും ഈ ട്രെയിൻ എത്തിച്ചേരും.

മടക്ക സർവീസിൽ 06094 നമ്പർ ട്രെയിൻ മംഗളൂരു ജങ്ഷനിൽനിന്ന് ശനിയാഴ്ച രാത്രി 8.40 ന് പുറപ്പെടും. ഇത് രാത്രി 9.19 ന് കാസർകോട്ട്, 10.52 ന് കണ്ണൂർ, 12.22 ന് കോഴിക്കോട് എന്നീ സമയങ്ങളിൽ എത്തും. തുടർന്ന് ഞായറാഴ്ച രാവിലെ 10.15 നാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.


Previous Post Next Post