Zygo-Ad

ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര നാളെ മുതൽ :കണ്ണൂർ വിമാനത്താവളത്തിൽ വിപുലമായ ഒരുക്കങ്ങൾ


 മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോയ തീർഥാടകരുടെ മടക്കയാത്ര നാളെ മുതൽ ആരംഭിക്കും. ജൂലൈ ഒന്ന് വരെ നീണ്ടുനിൽക്കുന്ന സർവീസുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഫ്ലൈ അദിൽ എയർലൈൻസ് മദീനയിൽ നിന്ന് കണ്ണൂരിലേക്ക് ആകെ 13 സർവീസുകളാണ് നടത്തുന്നത്.

ആദ്യ തീർഥാടകരുമായുള്ള വിമാനം ഞായറാഴ്ച രാത്രി 11.35ന് കണ്ണൂരിലെത്തും. മടങ്ങിയെത്തുന്ന ഹാജിമാരുടെ ആദ്യ സംഘത്തിന് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകാൻ അധികൃതർ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഇത്തവണ കണ്ണൂർ വഴി ആകെ 4519 പേരാണ് ഹജ്ജ് കർമ്മത്തിനായി വിശുദ്ധ നാട്ടിലേക്ക് പോയത്. ഓരോ വിമാനത്തിലും 350 യാത്രക്കാർ വീതമായിരിക്കും ഉണ്ടാകുക. ജൂൺ 28ന് മൂന്ന് സർവീസുകളും ജൂൺ 30, ജൂലൈ ഒന്ന് തീയതികളിൽ രണ്ട് വീതം സർവീസുകളും ഉണ്ടായിരിക്കും. ജൂലൈ ഒന്നിന് പുലർച്ചെ നാലിന് എത്തുന്ന വിമാനത്തോടെ ഈ വർഷത്തെ ഹജ്ജ് സർവീസുകൾ അവസാനിക്കും.

 

Previous Post Next Post