കണ്ണൂർ: അഞ്ചരകണ്ടി ഡെന്‍റല്‍ കോളെജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതിയായ അധ‍്യാപകൻ ഡോ.എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി.
ഹൈക്കോടതിയുടേതാണ് നടപടി. നേരത്തെ തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയും റാമിന്‍റെ മുൻകൂർ ജാമ‍്യം തള്ളിയിരുന്നു.
ഏപ്രില്‍ പത്തിനായിരുന്നു നിതിൻ രാജ് കോളെജ് കെട്ടിടത്തില്‍ നിന്നും വീണ് മരണപ്പെട്ടത്. ആത്മഹത‍്യാപ്രേരണാ കുറ്റം, എസ്‌സി- എസ്ടി വകുപ്പും ചുമത്തിയായിരുന്നു ഡോ. എം.കെ. റാമിനെതിരേ കേസെടുത്തിരുന്നത്.
അഞ്ചരക്കണ്ടി കണ്ണൂർ ഡെന്‍റല്‍ കോളേജിലെ അധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമായിരുന്ന റാം ആന്ധ്രാപ്രദേശ് സ്വദേശിയാണ്.
