കണ്ണൂർ: മേലെ ചൊവ്വയിലെ ടിവിഎസ് ഷോറൂം ഗോഡൗണില്‍ നിന്ന് പുതിയ സ്കൂട്ടർ മോഷണം പോയതായി പരാതി. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേലെ ചൊവ്വയിലുള്ള പ്രിൻസ് മോട്ടോറൈഡ് എല്‍എല്‍പി എന്ന സ്ഥാപനത്തിന്റെ പാതിരിപ്പറമ്പിലുള്ള ഗോഡൗണില്‍ നിന്നാണ് സ്കൂട്ടർ കാണാതായത്.
ഏകദേശം 86,700 രൂപ വിലമതിക്കുന്ന രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കാത്ത കറുപ്പ് നിറത്തിലുള്ള 2024 മോഡല്‍ സ്കൂട്ടറാണ് മോഷണം പോയത്. 2025 ഡിസംബർ മാസാവസാനം നടത്തിയ സ്റ്റോക്കെടുപ്പിന് ശേഷവും 2026 മാർച്ച് 11ന് നടത്തിയ സ്റ്റോക്കെടുപ്പിന് മുന്പുമുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു.
സ്ഥാപനത്തിലെ എച്ച്‌ആർ മാനേജരായ കെ.കെ. സ്വാതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തരിക്കുന്നത്.
