കണ്ണൂർ: പ്രശസ്ത മാധ്യമ പ്രവർത്തകൻ വിക്ടർ ജോസഫ് (42) കണ്ണൂരില്‍ നിര്യാതനായി അസുഖബാധിതനായി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.
സത്യം ഓണ്‍ലൈൻ ചീഫ് റിപ്പോർട്ടർ ആയി പ്രവർത്തിച്ചിരുന്നു.
ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
നേരത്തെ മനോരമ ന്യൂസ് ഡല്‍ഹി റിപ്പോർട്ടർ ആയും ഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് റിപ്പോർട്ടർ ആയും പ്രവർത്തിച്ചു.
നിലവില്‍ ജയ് ഹിന്ദ് ചാനല്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അന്ത്യം.
കണ്ണൂർ പൈസക്കിരി പരേതനായ ജോസഫിന്റെ മകനാണ്. മാതാവ് കൊച്ചുത്രേസ്യാ. സംസ്കാരം വെള്ളിയാഴ്ച പൈസക്കിരി ദേവമാതാ ഫെറോന പള്ളി സെമിത്തേരിയില്‍ പയ്യാവൂരിൽ നടക്കും. ഇന്ത്യൻ വോളി താരം മനു ജോസഫ് (ഇന്ത്യൻ റെയിൽവേ) ഏക സഹോദരനാണ്.
