മട്ടന്നൂർ: ഉത്തര മലബാറിൻ്റെ വികസന സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുതിയ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ.
വടക്കേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ജയ്പൂർ, ശ്രീനഗർ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്ത കണക്ഷൻ ഫ്ലൈറ്റും യു.എ.ഇയിലെ അബുദാബി, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവീസുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.
2026 ജൂൺ ഒന്നു മുതലാണ് ഈ സർവീസുകൾ സജീവമാകുക എന്നാണ് അധികൃതർ നൽകുന്ന വിവരം.
വടക്കേ ഇന്ത്യയിലേക്ക് ആകാശപാത
എയർ ഇന്ത്യ എക്സ്പ്രസ്സാണ് വടക്കേ ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ജയ്പൂരിലേക്കും ശ്രീനഗറിലേക്കും സർവീസ് നടത്തുന്നത്. ബെംഗളൂരു വഴിയായിരിക്കും ഈ വിമാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുക.
ജയ്പൂരിലേക്ക് കണ്ണൂരിൽ നിന്ന് ദിവസേന രാവിലെ എട്ടിന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് എത്തും. ശ്രീനഗറിലേക്ക് രാവി ലെ എട്ടിന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 2.30ന് എത്തിച്ചേരും.
പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് സർവീസുകൾ യു.എ.ഇ അബുദാബിയിലേക്കും ഫുജൈറയിലേക്കും ഇൻഡിഗോ എയർലൈൻസാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. രണ്ട് നഗരങ്ങളിലേക്കും ദിവസേന സർവീസുകൾ ഉണ്ടായിരിക്കും.
അബുദാബി: രാവിലെ 10.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.25ന് എത്തും. ഫുജൈറ: രാത്രി 9.30ന് പുറപ്പെട്ട് 11.35ന് ഫുജൈറയിലെത്തും.
തിരിച്ച് രാവിലെ 09.15ന് കണ്ണൂരിലെത്തും. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്കും പ്രവാസികൾക്കും വലിയ ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവരങ്ങൾക്കായി www.kannurairport.aero എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
