Zygo-Ad

കണ്ണൂർ തോട്ടട ഗവ. വിഎച്ച്എസ്എസിൽ അധ്യാപക ഒഴിവ്; മെയ് 30ന് അഭിമുഖം

 


കണ്ണൂർ: തോട്ടട ഗവ. വിഎച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ), വൊക്കേഷനൽ ടീച്ചർ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിൻറനൻസ് എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.

എൻവിടി ഇംഗ്ലീഷ് തസ്തികയിലേക്ക് 60 ശതമാനം മാർക്കോടെയുള്ള എംഎ ഇംഗ്ലീഷ്, ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിൻറനൻസ് തസ്തികയിലേക്ക് 60 ശതമാനം മാർക്കോടെയുള്ള സിവിൽ എൻജിനീയറിംഗ് ബിരുദമാണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 30 ശനിയാഴ്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9744267674, 9447319053 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Previous Post Next Post