Zygo-Ad

"ഞങ്ങളുണ്ട് കൂടെ''- കണ്ണൂരിൽ വീണ്ടും പി ജയരാജനായി ഫ്ളക്സ് ബോർഡ്


കണ്ണൂർ: ജില്ലയിൽ വീണ്ടും പി ജയരാജന് അനുകൂലമായി ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കുഞ്ഞിമംഗലം തലായിമുക്കിലാണ് പി ജയരാജന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങൾ എന്ന് രേഖപ്പെടുത്തിയ ബോർഡിൽ പി ജയരാജന്റെ വലിയ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പി ജയരാജനെ പിന്തുണച്ച് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.


 

Previous Post Next Post