Zygo-Ad

തളിപ്പറമ്പിൽ മെത്താം ഫിറ്റാമിനുമായി അസം സ്വദേശി പിടിയിൽ


തളിപ്പറമ്പ്: രാസ ലഹരിയുമായി ആസം സ്വദേശി ആയ യുവാവ് എക്സൈസ് പിടിയിൽ.

അസം സ്വദേശി സദ്ദാം ഹുസൈൻ (30) ആണ് പിടിയിലായത്. ഒരു ഗ്രാം രാസ ലഹരിയായ മെത്താം ഫിറ്റാമിൻ പ്രതിയിൽ നിന്നും കണ്ടെടുത്തു. 

തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് , മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിലാണ് സദ്ദാം ഹുസൈൻ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി പി മനോഹരൻ പ്രീവെൻറ്റീവ് ഓഫീസർ സി എച്ച് ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർ പി ആർ വിനീത് എന്നിവരും എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

Previous Post Next Post